Wednesday 12 November 2014

വഴിമാറുന്ന ഭക്ഷണ ശീലം!!



 

വഴിമാറുന്ന ഭക്ഷണ ശീലം!!


ജീവന്റെ നിലനില്‍പ് ഭക്ഷണത്തില്‍ അധിഷ്ഠതമാണ് എല്ലാ ജീവികളു‍‍ടെയും അടിസ്ഥാന പരമായ ജന്മസിദ്ധമായ പ്രകൃതിദത്തമായ ചോദനകളിലൊന്നാണ് ഭക്ഷണം. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികളും പ്രകൃതിയൊരുക്കുന്ന സാഹചര്യത്തിനനുസരിച്ച് ഈ കര്‍മ്മം നിര്‍വഹിക്കുന്നു. മനുഷ്യനാക‍‍ട്ടെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതില്‍ അനവരധം മുഴുകി ക്കൊണ്ടിരിക്കു കയാണ്. പ്രകൃതിയില്‍ നിന്നും ലഭ്യമാകുന്ന ഭക്ഷണം-കായ്കനികളും പഴങ്ങളും പച്ച ഇറച്ചിയും-മാത്രം തിന്നിരുന്ന കാലഘട്ടം തീ കണ്ടുപിടിച്ചതോടെ ചുട്ടും വേവിച്ചും രുചി കൂട്ടാമെന്നതിലേക്ക് വഴി മാറി. പാചകമെന്ന കല രൂപംകൊണ്ടതോടെ വിവിധ സ്വാദുകളുള്ള ഭക്ഷണം ആഘോഷപൂര്‍വ്വം കൂട്ടായ് ഭക്ഷിക്കുന്ന രീതിയും ശൈലിയും വളര്‍ന്നു വന്നു. പാചകം ഉന്നതമായ ഒരു കലയായി വളര്‍ന്നതും ഭക്ഷണത്തിന്റെ സ്വാദ്, രുചി, വൈവിധ്യം, എന്നിവ ആകര്‍ഷണീയമായി തീര്‍ന്നു. ഇത് ഭക്ഷണത്തിന്റെ ഒരു വന്‍ വ്യവസായ വിപ്ലവത്തിലേക്ക് നയിച്ചു

മനുഷ്യജീവിതത്തിന്റെ നാനതുറകളിലും അതി-വിപ്ലവകരമായ മാറ്റങ്ങള്‍ വന്നത് ആധുനിക ശാസ്ത്രത്തിന്റെ വികാസത്തോടെയാണ്. ജീവിത ശൈലികള്‍ മാറിയതോടെ ആഹാരരീതിയിയില്‍ വന്ന നിരന്തരമായ മാറ്റങ്ങള്‍, സമ്പന്ന രാജ്യങ്ങളിലെ തുറന്ന അടുക്കളയില്‍ വരെ എത്തി നില്‍ക്കുകയാണ്
തുറന്ന അടുക്കളയെന്ന ആശയം നമ്മു‍‍ടെ നാട്ടില്‍ എത്തിയിട്ടില്ലെങ്കിലും അണുകുടുംബ-വ്യവസ്ഥ വന്നതോടെ റെഡി ടു കുക്ക് ഭക്ഷണവും റെഡിമെയ്ഡ് ഭക്ഷണവും വളരെ ഏറെ പ്രചാരം നേടിയിരിക്കുന്നു.നാട്ടിന്‍പുറങ്ങളില്‍ പോലും ‌ഈയൊരു സംസ്കാരം സാധരണമായി- ക്കഴിഞ്ഞിരിക്കുന്നതായിക്കാണാം. റെ‍ഡിമെയ്ഡ് ചപ്പാത്തി, ദോശ വരെ ഇന്ന് സുലഭമായി-ക്കഴിഞ്ഞു.ജീവികളുടെ ഓരോ അവയങ്ങള്‍ മാത്രം പ്രത്യേകം പാക്കറ്റുകളിലാക്കി വില്ക്കുന്നതും സര്‍വ്വസാധരണം.
സമ്മിശ്രഭക്ഷണം-പല സംസ്കൃതികളുടെയും ഭക്ഷണങ്ങള്‍ കൂട്ടക്കലര്‍ത്തിയതാണ്. ചൈനീസ്, കോണ്ടിനെന്റല്‍‌, കൊറിയന്‍, വൃദ്ധന്മാരുടെയും കുട്ടികളിടേയും പ്രത്യേക ഭക്ഷണങ്ങള്‍ എന്നു വേണ്ട ലോകത്തെവിടെയുമുള്ള ഏത് തരം രുചികളും ‌ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്.ഭക്ഷണ വൈവിധ്യത്തില്‍‍ ആഗോളീകരണം മൂലമുണ്ടായ ഈ മാറ്റത്തിന് മുന്നില്‍ പകച്ചു നില്‍‍ക്കുന്ന സാധാരണക്കാര്‍ക്ക് ഇവയുടെ ഗുണവും ദോ‍ഷവും തിരിച്ചറിയേണ്ടതാണെന്ന് സംശമയലേശമന്യേ പറയാവുന്നതാണ്.
ആധുനിക രസതന്ത്രം രുചിയുടെ തന്ത്രം കൂടി നന്നായി മനസ്സിലാക്കിയിട്ടുണ്ട്.നാവിന്‍മേലുള്ള രുചി മുകുളങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്കിന്ന് വ്യക്തമായറിയാം.പലപ്പോഴും രുചിക്കുകാരണം മണമാണ്. നന്നായി ജലദോഷം വന്നാല്‍ നമുക്ക് ഒന്നിനും രുചി തോന്നയില്ല. പല ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുമ്പോഴുണ്ടകുന്ന മണം അതിലുപയോഗിച്ച ഫലമാണ്.
പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായി കൃഷി ചെയ്തിരുന്ന സുഗദ്ധദ്രവ്യങ്ങളായ ഗ്രാമ്പു, കറുവപ്പട്ട, ഏലം, കുരുമുളക് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും പല രാസ- വസ്തുക്കളും ഇതിനായി ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വ സാധരണമാണ്. ഇതിനായു‌പയോഗിക്കുന്ന ഏതാനും രാസവസ്തുക്കളെക്കുറിച്ച് പ്രതിപാതിക്കാം
അജ്നാമോട്ടോ ചൈനക്കാരുടെ ഭക്ഷണത്തിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍കിട സല്‍ക്കാരങ്ങളിലും ഭക്ഷണത്തിലിന്നിത് സര്‍വ്വസാധരണമാണ്. തലകറക്കം, നെഞ്ചിടിപ്പ്, മുഖം ചുവന്നു തുടുക്കല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ചൈനീസ് സിന്‍ഡ്രോം രോഗം പിടിപെടന്നു. ടിന്നി‌ലടച്ച് സൂക്ഷിക്കുന്ന മാംസാഹാരങ്ങള്‍ കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന ഡൈ സോഡിയം ഗ്വാനിലേറ്റ് മാംസത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു
ഭക്ഷണസാധനങ്ങളുടെ മണം,രുചി എന്നിവ പോലെ തന്നെ അവയുടെ നിറവും വളരെ പ്രധാനപ്പട്ടതാണ്. പ്രകൃതിയിലെ പഴങ്ങളുടെ നിറം വളരെ ആകര്‍കങ്ങളാണെങ്കിലും അവ പെട്ടന്ന് ഉപയോഗശൂന്യമാവുന്നു. അതിനാല്‍ അവ പലതരം രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്നു. പ്രകൃതിയിലെ പല നിറങ്ങളും വളരെ ആകര്‍കങ്ങളാണെങ്കിലും അവയെപ്പറ്റി ആരും ചിന്തിക്കുന്നില്ല. എങ്കിലും അവയുടെ ആയുസ്സ് കുറവായതിനാല്‍ ആരും ഉപയോഗിക്കുന്നില്ല. വളരെ ആകര്‍കങ്ങളായ നിറങ്ങള്‍ ചേര്‍ക്കുന്നതിലൂടെ ഭക്ഷണങ്ങള്‍ വളരെ ആകര്‍ഷണം ലഭിക്കുന്നതെനങ്കിലും അവ അപായവും രോഗാണു വിളിച്ച് വരുത്തുന്നതുമാണ് എന്ന് മാത്രമല്ല അപകടകരമായ വിഷയങ്ങളുമാണ്.
ഇത്തരത്തില്‍ അപകടം വിളിച്ച് വരുത്തുന്ന പല സന്ദര്‍ഭങ്ങളും നമ്മുടെ കണ്‍ മുമ്പില്‍ തെളിവായതായുണ്ട്. പല തരം ആനുകലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ നാം അനുദിനം കണ്ട് കൊണ്ടിരിക്കുയാണ്. ഭക്ഷ്യ വിഷ ബാധയേറ്റ് പല ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യുന്ന പല അവസരങ്ങളും നാം നിരന്തരം കേള്‍ക്കുകയും നമ്മുടെ വേണ്ടപ്പെട്ടവര്‍ തന്നെ ഇതിന്ന് ബലിയാടാവുകയും ചെയ്യുന്നുവെന്ന സത്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. എന്റെ ജീവിതത്തില്‍ നിന്ന് തന്നെ എടുത്ത് പറയുകയാണെങ്കില്‍, ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത എന്റെ ബന്ധുക്കള്‍ കുറേ പേര്‍ വയറിളക്കവും ഛര്‍ദിയും ഉണ്ടായ സംഭവം ഞാനിവിടെ ആനുസ്മരിക്കുകയാണ്. ബിരിയാണിയില്‍ ഉപയോഗിച്ച ഏതോ ഫ്ലേവറിന്റെ അമിതോപയോഗമായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതുയും ചെയ്തു.
അത് പോലെ തന്നെ പത്രങ്ങളില്‍ വരുന്ന പല വാര്‍ത്ത ളിലേക്കും നമുക്ക് കണ്ണോടിക്കാം. മുളക് പൊടിയില്‍ ഓട് പൊടിയും കാപ്പിയില്‍ പുളിങ്കുരുവും പൊടിച്ചതും പരിപ്പു വര്‍ഗ്ഗങ്ങളില്‍ കേസരിപ്പരിപ്പും ചായപ്പൊടിയില്‍ ലതര്‍ പൊടിയും ഉപയോഗിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴായി പത്രങ്ങളില്‍ വന്നുതായി നമുക്കറിയാം.
ഇങ്ങനെയുള്ള അനുഭവങ്ങളും വാര്‍ത്തകളും നിരന്തരമായ കേള്‍ക്കുന്ന ഈ അവസ്ഥയില്‍ ആണ് ഇതിനെ കുറിച്ചൊരു പഠനം നടത്താന്‍ ഞാന്‍ തീരുമാനിച്ചത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ മനോഭാവത്തില്‍ ആല്പമെങ്കിലും മാറ്റം വരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിന്നു.


ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റം മനുഷ്യന്‍റെ ആഹാരക്രമങ്ങളിലുമുണ്ട്. കൃത്രിമ മണവും രുചിയുമുള്ള ഭക്ഷണങ്ങളാണ് ഇന്ന് നാടന്‍ ഭക്ഷണത്തേക്കാള്‍ കണ്ട് വരുന്നത്. കൃഷിയും പ്രകൃതിയുമായുള്ള ബന്ധം വിട്ട് മനുഷ്യന്‍ പരസ്യങ്ങളിലേക്കും കമ്പോളങ്ങളിലേക്കും മാറിയിരിക്കുന്നുനാദാപുരത്ത്കാരുടെ പ്രധാന ഭക്ഷണമായിരുന്ന കപ്പ,ചക്ക,മാങ്ങ, എന്നിവ അന്യം നിന്ന് പോയിട്ടുണ്ട്. തല്‍സ്ഥാനത്ത് ഫാസ്റ്റ്ഫുഡും ശീതളപാനീയങ്ങളും ആധിപത്യം സ്ഥാപിക്കുകയാണ് . മിക്ക ആള്‍ക്കാരുംഹോട്ടല്‍ ഭക്ഷണത്തില്‍ താല്‍പര്യമുള്ളവരും കൃഷിയില്‍ താല്‍പര്യമില്ലാത്തവരു-മാണ്.പൊങ്ങച്ചത്തിന്‍റെ ഭാഗമായി നാടന്‍ ഭക്ഷണത്തെ പുഛത്തോടെ കാണു-ന്നവരാണ്. 99% ആള്‍ക്കാരും വിശപ്പിന്‍റെ കാഠിന്യമായ അവസ്ഥയെപ്പറ്റി മനസ്സിലാക്കാത്തത് ധൂര്‍ത്തിലേക്ക് വഴി മാറുന്നു.നിത്യേനെ വ്യായാമമില്ലാത്തതും അമിത ഭക്ഷണവും ജീവിത ശൈലീ രോഗങ്ങളായ കൊളസ്ട്രോള്‍,പ്രമേഹം,രക്ത സമ്മര്‍ദ്ദം എന്നിവയിലേക്ക് ഇവരെ നയിക്കുന്നു.സാധാരണയായി മദ്യ പാനികളില്‍മാത്രം കാണുന്ന കരള്‍ വീക്കം ഇവിടെ വ്യാപകമായി കാണുന്നു. നാഗരിക സംസ്കാരത്തിന്‍റെ പൊള്ളത്തരങ്ങളാണ് നാദാപുരം ഗ്രാമത്തിലെ ജനതയെ വളരെയധികം സ്വാധീനിച്ചത് മുന്തിയ ഹോട്ടലുകളിലെ പുറംമോടിയിലും പകിട്ടിലും ഭ്രമിച്ചുപോകുന്ന നാട്ടിന്‍പുറത്തുകാരന്‍റെ ഉപഭോഗ വാഞ്ഛയാണ് ഈ ജനതയിലൂടെ കാണാന്‍ കഴിയുന്നത്. പ്രത്യേകിച്ച് നാദാപുരം മേഖലയില്‍ വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പൊങ്ങച്ചത്തിന്‍റേയും ധൂര്‍ത്തിന്‍റേയും ദൃശ്യങ്ങളാണ് ഉള്ളത്.ഇതിനിടയിലും വിശപ്പടക്കാന്‍ പാടുപെടുന്ന ഒരു വിഭാഗം ഉണ്ട് എന്നുള്ളത് ജനം മറന്നുകഴിഞ്ഞിരിക്കുന്നു.
നാദാപുരത്തുകാരുടെ പ്രധാന ഭക്ഷണമായിരുന്നു സ്വന്തം പറന്പില്‍ നിന്നും കിട്ടുന്ന കപ്പ,ചക്ക,മാങ്ങ,പച്ചക്കറികള്‍ എന്നിവ. പുഴുങ്ങിയകപ്പയും കാന്താരി മുളക് പൊട്ടിച്ചതും ചക്കപ്പുഴുക്കും കഞ്ഞിയും കഴിച്ച് വളര്‍ന്ന സമൂഹമായിരുന്നു നമ്മുടേത്. ഇന്ന് അതിന്‍റെയൊക്കെ സ്ഥാനത്ത് വിഷാംശമുള്ള പച്ചക്കറികളും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പൊറോട്ടയും സ്ഥാനം പിടിച്ചിരിക്കുന്നു. നിത്യേന വ്യായാമങ്ങളൊന്നുമില്ലാതെ ഷുഗറും കൊളസ്ട്രോളും പ്രഷറുമായി കഴിഞ്ഞുകൂടുന്ന ഒരു സമൂഹത്തെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മിക്കവാറും എല്ലാവീടുകളിലേയും ഗൃഹനാഥന്‍മാര്‍ വിദേശത്ത് ആണെന്നത് ഇത്തരം ജീവിതരീതിയിലേക്ക് മാറുന്നതിന് ഒരു പ്രധാന കാരണമാണ്. വിശേഷ ദിവസങ്ങളില്‍ ആഹാരം മുഴുവന്‍ വിളന്പി വളരെ മിച്ചംകളഞ്ഞ് ആകെ വൃത്തികേടായ അന്തരീക്ഷമാണ് കാണാന്‍ കഴിയുന്നത്. അവിടത്തന്നെ നൂറുപേര്‍ക്ക് കഴിക്കാവുന്ന ആഹാരം വെറുതെ കളഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ റുവാണ്ടയിലും സൊമാലിയയിലും മറ്റ് ചെറുകിട ആഫ്രിക്കന്‍ രാജ്യങ്ങളിലും പട്ടിണികിടക്കുന്ന പതിനായിരങ്ങളെ ജനങ്ങള്‍ ഓര്‍ക്കുന്നില്ല. കെവിന്‍ കാര്‍ട്ടറുടെ പുലിറ്റ്സര്‍പ്രൈസ് കിട്ടിയ ലോകത്തെ ഞെട്ടിപ്പിക്കുന്ന ചിത്രം ഇത്രയും വാര്‍ത്താവിനിമയ സൗകര്യമുള്ള കാലഘട്ടത്തിലും നാദാപുരത്തിന്‍റെ വിദ്യാഭ്യാസ ജനതയില്‍പോലും എത്തിയില്ല എന്നത് അതിശയകരം തന്നെ.
ഭക്ഷണരീതിയിലുള്ള ഈ മാറ്റം കൂടുതലും കാണുന്നത് മധ്യവര്‍ഗ്ഗ കുടുബങ്ങളിലാണ്. സ്കൂളിലെ പല കുട്ടികളും പഠനവൈകല്യം വരെ അനുഭവിക്കാന്‍ കാരണം അവരുടെ തെറ്റായ ഭക്ഷണക്രമവും പോഷകാഹാര കുറവും മായം കലര്‍ന്ന ഭക്ഷണവുമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു കൃഷിയിലൂടെ ഊര്‍ജ്ജ്വസ്വലമായ ഒരു സമൂഹമാണ് അന്ന് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് പത്ത്മിനിറ്റ്പോലും വെയിലത്ത് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് എന്‍റെ സ്കൂളിലെ പലകുട്ടികളിലും എനിക്ക് കാണാന്‍ കഴിഞ്ഞത്. പഠനത്തിന് മുഖ്യ പ്രാധാന്യം കൊടുക്കുന്ന വീട്ടുകാരും അധ്യാപകരും കുട്ടികളിലെ ആരോഗ്യകാര്യത്തില്‍കൂടി ശ്രദ്ധചെലുത്തിയിരുന്നുവെങ്കില്‍ നന്മയുള്ള ഊര്‍ജ്ജ്വസ്വലമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുമായിരുന്നു.

Wednesday 24 October 2012

TML>
<HEAD>
<TITLE>T.I.M.G.H.S.S Nadapuram</TITLE>
</head>
<body bgcolor=#727171>

<table width=1000 bgcolor=white align=center>
<tr width=1000 height=150 bgcolor=beige valign=middle align=center>
<td width=600 valign=middle>
<font color=red size=7>T.I.M.G.H.S.S.</FONT>
<font color=black size=7>Nadapuram</FONT>
<font color=black size=6><sup>&reg;</sup><br/></FONT>
Official website of School..........

<form method=get action=#>
<p align=right>
<input type=text value=search />&nbsp;&nbsp;<button>Go</button></tr></td>

<tr bgcolor=orange height=30 width=1000><td valign=middle cellspacing=15>
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;